
ചാരുംമൂട്: ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള വാർഡ് തല ഫോക്കസ് ഗ്രൂപ്പ് ചർച്ചയുടെ ബ്ളോക്ക് തല ഉദ്ഘാടനം പാലമേൽ മുകളുവിള വാർഡിൽ എം.എസ്. അരുൺ കുമാർ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സുമ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അക്ഷിത, ബ്ലോക്ക് തല റിസോഴ്സ് പേഴ്സൺ എസ്. രാമകൃഷ്ണൻ,
ബി. ശ്രീകുമാർ, ബി.എസ്. സിജി തുടങ്ങിയവർ സംസാരിച്ചു.