photo
ജില്ലാ ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സ്‌പെഷ്യൽ കൺവൻഷൻ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: വ്യാപാര മേഖലയിൽ പതിനായിരങ്ങളുടെ വരുമാനവും ജോലിയും ഇല്ലാതാക്കുന്ന ഓൺലൈൻ വ്യാപാരത്തിന് നിയന്ത്റണം ഏർപ്പെടുത്തണമെന്ന് ജില്ലാ ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സ്‌പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.എം. ഷെറീഫ് അദ്ധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സജി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ, യൂണിയൻ ജില്ലാ സെക്രട്ടറി എ.എസ്. സാബു, എസ്. സുരേഷ്, സന്ധ്യ എന്നിവർ സംസാരിച്ചു.