ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ കാൽ നൂറ്റാണ്ടു തികയ്ക്കുന്ന വെള്ളാപ്പളളി നടേശന് ആദരവുമായി ചാരുംമൂട് യൂണിയൻ നടപ്പാക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ക്ഷേമപദ്ധതികൾക്ക് നാളെ തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് ചുനക്കര 322-ാം നമ്പർ ശാഖാ ഹാളിൽ ചേരുന്ന സമ്മേളനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അദ്ധ്യക്ഷത വഹിക്കും. വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് മുഖ്യാതിഥിയാകും. യൂണിയൻ കൺവീനർ ബി. സത്യപാൽ, വൈസ് ചെയർമാൻ രഞ്ജിത്ത്‌ രവി, അംഗങ്ങളായ വി.ചന്ദ്രബോസ് , എസ് .എസ്. അഭിലാഷ് , ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, യൂത്ത് മൂവ്മെന്റ് , വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും. സമ്മേളന ശേഷം ഡോക്യുമെൻററി പ്രദർശനവും 4 മണി മുതൽ ചേർത്തല ശ്രീ നാരായണ കോളേജിനടക്കുന്ന വെള്ളാപ്പള്ളി നടേശൻ - ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും.