ചേർത്തല:നഗരത്തിൽ മാലപൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെ വീട്ടമ്മയ്ക്ക് വീണ് പരിക്കേറ്റു. ചേർത്തല കുറ്റിക്കാട്ട് കൊച്ചുചിറയിൽ ജോണിച്ചന്റെ ഭാര്യ റിമിലക്കാണ് പരിക്കേറ്റത്.അർത്തുങ്കൽ ബൈപ്പാസിന് പടിഞ്ഞാറ് ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. കെ.വി.എം ട്രസ്റ്റ് ജീവനക്കാരിയായ റിമില ജോലി കഴിഞ്ഞ്
സ്‌കൂട്ടറിൽ വീട്ടിലേയ്ക്ക് പോകുമ്പോൾ സ്‌കൂട്ടറിൽ പിന്തുടർന്ന യുവാവാണ് മാല പൊട്ടിക്കാൻ ശ്രമിച്ചതെന്ന് റിമില പറഞ്ഞു. റിമില നിലത്തു വീണതോടെ മോഷ്ടാവ് രക്ഷപ്പെട്ടു.മാല നഷ്ടമായില്ല. മുഖത്തും കാലിലും പരുക്കേറ്റ റിമില ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.