ചേർത്തല: വളവനാട് സ്വയംപ്രഭ റെസിഡൻസ് അസോസിയേഷൻ വാർഷികവും അനുമോദനവും ബോധവത്ക്കരണ ക്ലാസും ഇന്ന് നടക്കും.മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്ന് നാല് വാർഡുകൾ ഉൾപെടുന്നതാണ് അസോസിയേഷന്റെ പ്രവർത്തന മേഖല.
ആഘോഷങ്ങളൊഴിവാക്കി ബോധവത്കരണത്തിന് പ്രാധാന്യം നൽകിയാണ് സംഘടന വാർഷികം നടത്തുന്നതെന്ന് പ്രസിഡന്റ് ടി.ടി.ഷാജി,സെക്രട്ടറി സി.ആർ.വിജയകുമാർ,എം.പ്രദീപ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വിദ്യാപീഠത്തിൽ രാവിലെ 9ന് 'വ്യക്തിത്വവികസനം രക്ഷിതാക്കളിലൂടെ" എന്ന വിഷയം പി.ജി.റൈനോൾഡ് നയിക്കും.11.15ന് Pസ്മാർട്ട് ഫോണിലെ കാണാപ്പുറങ്ങൾ" എന്ന വിഷയത്തിൽ സൈബർ പൊലീസ് എ.എസ്.ഐ വേണുഗോപാൽ ക്ലാസ് നയിക്കും.
12.30ന് അനുമോദന സമ്മേളനത്തിൽ ഇന്ത്യൻ ഓവർസീസ് സീനിയർ മാനേജർ പി.രഘുനാഥക്കുറുപ്പ് പ്രതിഭകളെ ആദരിക്കും.2ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ടി.ടി.ഷാജി അദ്ധ്യക്ഷനാകും.സെക്രട്ടറി സി.ആർ.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.