maveli

ആലപ്പുഴ: ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവിൽ ജനം നട്ടംതിരിയുന്നതിനിടെ സപ്ലൈകോ വിൽപനശാലകളുടെ മൊബൈൽ മാവേലിസ്റ്റോറുകൾ ഇനി വീട്ടുപടിക്കലെത്തും. ഭക്ഷ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കും പ്രവർത്തനം വിപുലീകരിച്ചു.

6ന് അമ്പലപ്പുഴ താലൂക്കിലെ മൊബൈൽ മാവേലി സ്റ്റോർ പ്രവർത്തനം പവർഹൗസ് സപ്ലൈകോ പീപ്പിൾസ് ബസാറിന് മുന്നിൽ രാവിലെ 7.30ന് എം.എൽ.എ പി.പി. ചിത്തരഞ്ജനും രാവിലെ 7.30ന് നീർക്കുന്നം മാവേലി സ്റ്റോറിന് മുന്നിൽ എം.എൽ.എ എച്ച്. സലാമും ഫ്ലാഗ് ഓഫ് ചെയ്യും. കുട്ടനാട് താലൂക്കിലെ മാവേലി സ്റ്റോർ പ്രവർത്തനം ജില്ലാ പഞ്ചായത്ത് മെമ്പർ ബിനു ഐസക് രാജു നെടുമുടി മാവേലി സ്റ്റോറിന് മുന്നിൽ രാവിലെ 7.30ന് ഉദ്ഘാടനം ഫ്ലാഗ് ഓഫ് ചെയ്യും.

മൊബൈൽ മാവേലി എത്തുന്ന തീയതിയും സ്ഥലവും

അമ്പലപ്പുഴ താലൂക്ക് (6ന്)

മണ്ണാത്തി ചന്ത (കോൾഗേറ്റ് ചന്ത പടിഞ്ഞാറ്) രാവിലെ 8ന്

വാറാൻ കവല: 10ന്

കസ്തൂർബ ജംഗ്ഷൻ: ഉച്ചയ്ക്ക് 12ന്

പൊള്ളേത്തൈ: 2ന്

കാട്ടൂർ: വൈകിട്ട് 4ന്

അമ്പലപ്പുഴ താലൂക്ക് (7ന്)

വാടയ്ക്ക്ൽ ജംഗ്ഷൻ: രാവിലെ 8ന്

ഗലീലിയ: 10ന്

ഐ.എം.എസ് ജംഗ്ഷൻ (പടിഞ്ഞാറ്): ഉച്ചയ്ക്ക് 12ന്

വിയാനി പള്ളി: 2ന്

ചള്ളി കടപ്പുറം: വൈകിട്ട് 4ന്

കുട്ടനാട് താലൂക്ക് (6ന്)

കഞ്ഞിപ്പാടം: രാവിലെ 8ന്

വൈശ്യംഭാഗം: 10ന്

ചമ്പക്കുളം പള്ളി (കിഴക്കേക്കര): ഉച്ചയ്ക്ക് 12ന്

തായങ്കരി: 2ന്

ചങ്ങങ്കരി: വൈകിട്ട് 4ന്

കുട്ടനാട് താലൂക്ക് (7ന്)

നെടുമുടി ബോട്ട് ജെട്ടി: രാവിലെ 8ന്

വേഴപ്ര: 10ന്

മിത്രക്കരി: ഉച്ചയ്ക്ക് 12ന്

കിടങ്ങറ: 2ന്

പുളിങ്കുന്ന് ജങ്കാർ ജെട്ടി: വൈകിട്ട് 4ന്