ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്ന് നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിൽ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 5ന് തിരുവമ്പാടി പി.കൃഷ്ണപിള്ള സ്മാരക അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം.തോമസ് ഐസക്, സംസ്ഥാന കമ്മിറ്റി അംഗം ജി.സുധാകരൻ, മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ബി.ചന്ദ്രബാബു, സി.എസ്.സുജാത എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി ആർ.നാസർ സ്വാഗതം പറയും.