video

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രഫി, ഫാഷൻ ഡിസൈനിംഗ് എന്നിവയിൽ ഡിസംബർ 13 മുതൽ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. താത്പര്യമുള്ള 18നും 45നും മദ്ധ്യേ പ്രായമുള്ളവർ 9ന് രാവിലെ 10.30ന് നാല് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും ആധാർ കാർഡിന്റെയും റേഷൻ കാർഡിന്റെയും പകർപ്പുകളും സഹിതം പരിശീലന കേന്ദ്രത്തിലെത്തണം.