 
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 73ാം നമ്പർ കാരയ്ക്കാട് ശാഖയും കൃഷ്ണപുരം സാന്ത്വനം കൾച്ചറൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് എൻ. ഗോപിനാഥനുണ്ണി അദ്ധ്യക്ഷത വഹിച്ചു. മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.സദാനന്ദൻ, സാന്ത്വനം ട്രസ്റ്റ് പ്രസിഡന്റ് ആർ.രാജേഷ്, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ.വാമദേവൻ, വനിതാസംഘം പ്രസിഡന്റ് കെ.യു.കൗസല്യ പുഷ്പാംഗദൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കമ്മറ്റിയംഗം പി.സുജിത്ത് ബാബു സ്വാഗതവും ശാഖ സെക്രട്ടറി റ്റി.എൻ.സുധാകരൻ നന്ദിയും പറഞ്ഞു.