മാവേലിക്കര : വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെ സാരഥ്യം ഏറ്റെടുത്തതിന്റെ രജത ജൂബിലിയോടനുബന്ധിച്ച് മാവേലിക്കര യൂണിയനിൽ വിപുലമായ പരിപാടികൾ നടക്കും. ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ നേതൃത്വ പരിശീലന ക്യാമ്പ് മാവേലിക്കര ഗവ.റസ്റ്റ്ഹൗസ് ആഡിറ്റോറിയത്തിൽ നടക്കും.
യൂണിയൻ കൺവീനർ ഡോഎ.വി.ആനന്ദരാജിന്റെ
അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർസംസാരിക്കും. ശാഖാ ഭാരവാഹിയായി 15 വർഷം പൂർത്തീകരിച്ചവരെ ആദരിക്കും.വിവിധ വിഷയങ്ങളെ ആസ്പദമാക്കി യോഗം കൗൺസിലർ അഡ്വ. രാജൻ മഞ്ചേരി, ,ഡോ.എം.എം.ബഷീർ, ജേസീസ് ദേശീയ പരിശീലകൻ വിനോദ് ശ്രീധർ എന്നിവർ ക്ലാസുകൾ നയിക്കും.മൂന്ന് മണി മുതൽ ഡോക്കുമെന്ററി പ്രദർശനവും, 4 മണി മുതൽ
വെള്ളപ്പള്ളി നടേശൻ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണവും നടക്കും.