
അമ്പലപ്പുഴ: അതി ദരിദ്രരുടെ സർവേ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്ക് തുടക്കമായി. ബ്ലോക്ക് തല ഉദ്ഘാടനം പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാർഡിലെ അങ്കണവാടിയിൽ എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. ഭക്ഷണ വിതരണ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ഞായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ജില്ലാ പ്രോഗ്രാം ഓഫീസർ മായാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. അഞ്ജു, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ജു എന്നിവർ പങ്കെടുത്തു.