
ഹരിപ്പാട്: വിധവയായ വീട്ടമ്മയും റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പരേതനായ കുട്ടന്റെ ഭാര്യയുമായ വത്സലയെ അയൽവാസികൾ ചേർന്ന് അധിക്ഷേപിക്കുകയും തല അടിച്ചുപൊട്ടിക്കുകയും ചെയ്തതായി പരാതി. വത്സലയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മറ്റ് അയൽവാസികൾ ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് പത്ത് തുന്നലുണ്ട്. നവംബർ 28ന് രാത്രി 8 ഓടെയാണ് സംഭവം. തൃക്കുന്നപ്പുഴ പൊലീസ് 29ന് മെഡിക്കൽ കോളേജിലെത്തി മൊഴിയെടുത്തങ്കിലും പ്രതികളുടെ പേരിൽ നടപടി സ്വീകരിക്കാത്തതിനാൽ വത്സല ആലപ്പുഴ എസ്.പിക്ക് പരാതി നൽകി.