
ചേർത്തല : എല്ലാ കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ പരിശ്രമിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ പറഞ്ഞു.സഹകരണ ബാങ്കുകൾക്കെതിരായുള്ള റിസർവ് ബാങ്കിന്റെ നടപടികളിൽ പ്രതിഷേധിച്ച് സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി ചേർത്തല ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. ടി.കെ.പ്രതുലചന്ദ്രൻ, ഐസക് മാടവന,ജയലക്ഷ്മി അനിൽകുമാർ,ആർ.ശശിധരൻ,പി. ഉണ്ണിക്കൃഷ്ണൻ,വി.എൻ.അജയൻ,കെ.ജെ.സണ്ണി,തിരുമല വാസുദേവൻ,സി.ഡി ശങ്കർ,ടി.ഡി.രാജൻ,കെ.സി.ആന്റണി,എ.കെ.സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.