മാവേലിക്കര: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മാവേലിക്കര ഉപജില്ലാതല സാഹിത്യോത്സവം കണ്ണമംഗലം ഗവ.യു.പി സ്കൂളിൽ മാവേലിക്കര എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എസ്.ശ്രീജിത്ത് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ബി.ശ്രീകുമാർ, മാവേലിക്കര ബി.പി.സി.പി പ്രമോദ്, ബി.ബാലചന്ദ്രൻ, രാധാകൃഷ്ണപിള്ള, പ്രദീപ്, ബി.ശ്രീജ, അനിൽ കുമാർ, മിനി മാത്യു, ബാബു.ജി, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ഭാമിനി സ്വാഗതവും കെ.മണിക്കുട്ടൻ നന്ദിയും പറഞ്ഞു. കഥ,കവിത, ചിത്രരചന, അഭിനയം, കാവ്യാലാപനം, നാടൻപാട്ട്, പുസ്തകാസ്വാദനം എന്നീ വിഷയങ്ങളിൽ ശിൽപശാല നടത്തി.