
ചേർത്തല : ദേശീയ പാതയിൽ തങ്കി കവലയിൽ സൈക്കിൾ യാത്രികൻ വാഹനമിടിച്ചു മരിച്ചു. ഇടിച്ച വാഹനം നിറുത്താതെ പോയി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പാറക്കൽച്ചിറ വിശ്വപ്പൻപിള്ള (67) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. പരിക്കേറ്റ വിശ്വപ്പൻപിള്ളയെ ആദ്യം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഇടിച്ചവാഹനം കണ്ടെത്താൻ പൊലീസ് നടപടികൾ തുടങ്ങി. ഭാര്യ:ഉഷാദേവി. മക്കൾ:വിദ്യ,വിനയ.മരുമക്കൾ:സുജിത്ത് (ബഹറിൻ),അനൂപ്(രജിസ്‌ട്രേഷൻ വകുപ്പ്).