 
മാന്നാർ: ചരിത്ര സ്മരണകൾ നിലനിറുത്തുന്നതിനായി 'ഓർമ്മിക്കാം ബാബരി' എന്ന സന്ദേശത്തിൽ ജൂനിയർ ഫ്രണ്ട്സ് സംസ്ഥാന വ്യാപകമായി നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി മാന്നാർ സർക്കിൾ തലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഹിലാൽ ബിൻ ഹാഷിം, സുമയ്യ, അഫ്‌സാന റഹിം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ ഫ്രണ്ട് ജില്ലാ ഇൻ ചാർജ് സുഹൈൽ ആലപ്പുഴ സമ്മാനങ്ങൾ വിതരണം ചെയ്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. നിസാനി, സമീന, അജീന, നിയാസ്, സഫർ, ശിഹാബ് വീയപുരം എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.