hdj
വീട്ടിൽ വൈദ്യുതി ലഭ്യമാക്കിയപ്പോൾ

ഹരിപ്പാട്: സമൂഹത്തിൽ ഒറ്റപ്പെട്ട് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച് കഴിയുന്ന ഹരിപ്പാട് നഗരസഭ നാലാം വാർഡിലെ സുരേന്ദ്രനും ഉണ്ണിക്കൃഷ്ണൻ നായർക്കും കാർത്തികപ്പള്ളി താലൂക്ക് ലീഗൽ അതോറിറ്റിയുടെ സഹായത്തോടെ വൈദ്യുതി എത്തിച്ചുനൽകി വാർഡ് കൗൺസിലർ ബിജു മോഹനൻ. പ്രതിസന്ധികൾ തരണം ചെയ്താണ് ഇവരുടെ വീട്ടിൽ വൈദ്യുതി എത്തിച്ചത്. കാർത്തികപ്പള്ളി താലൂക്ക് ലീഗൽ അതോറിറ്റി പി.എൽ.വി മാരായ പ്രസാദ്, അരുൺ എന്നിവരും ഉദ്യമത്തിൽ പങ്കാളികളായി.