മാവേലിക്കര: രജിസ്റ്റേഡ് ഫാർമസിസ്റ്റുകളുടെ മുഴുവൻ സമയ മേൽനോട്ടമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ മരുന്ന് വിതരണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അധികാരികൾക്ക് നൽകുന്ന നിവേദനത്തിന്റെ ഒപ്പ് സമാഹരണം നടത്തി. മാവേലിക്കര ഏരിയയിലെ ഒപ്പ് സമാഹരണം ജീവാമൃതം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ഫാർമസിസ്റ്റ് സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ഏരിയയിലെ മുതിർന്ന ഫാർമസിസ്റ്റ് രേഖാ കുമാരിക്ക് നൽകി ജില്ലാ കമ്മിറ്റി അംഗം മഞ്ചു പ്രമോദ് നിർവഹിച്ചു. ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ബിന്ദു ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷയായി. ശ്രീകല, സൗമ്യ. എസ്, അനിൽ, പി.ജെ. അമ്പിളി, രാജീവ്‌, ശാന്തി മന്മധൻ, ആർ.അശോക് കുമാർ എന്നിവർ സംസാരിച്ചു.