 
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്ക് മാസ്കുകൾ വിതരണം ചെയ്തു. തുണിയിൽ തയ്ച്ചെടുത്ത രണ്ടുവീതം മാസ്കുകളാണ് പഞ്ചായത്തിലെ 26 അങ്കണവാടികളിലെ 506 കുട്ടികൾക്കായി വിതരണം ചെയ്തത്. 16-ാം വാർഡിലെ 30-ാം നമ്പർ അങ്കണവാടിയിൽ നടന്ന പരിപാടി എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എം. ഷീജ, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി എസ്. ബിജി, ആർ. റജിമോൻ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ എം. മഞ്ജു സ്വാഗതം പറഞ്ഞു.