 
അമ്പലപ്പുഴ: യുവതിയുടെ ഉപജീവന മാർഗമായ ലോട്ടറി വിൽപ്പനത്തട്ട് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പുറക്കാട് മാവേലിപ്പറമ്പിൽ ചന്ദ്രലേഖയുടെ ലോട്ടറി വിൽപ്പന തട്ടാണ് ഞായറാഴ്ച പുലർച്ചെ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടാനം പോസ്റ്റ് ഓഫീസിന് മുന്നിൽ ദേശീയപാതയോരത്ത് മാസങ്ങളായി പ്രവർത്തിച്ചിരുന്ന തട്ടാണ് തകർത്തത്. ചന്ദ്രലേഖ പുന്നപ്ര പൊലീസിൽ പരാതി നൽകി.