bdb

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ ആഭിമുഖ്യത്തിൽ വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷം നടത്തി. യൂണിയൻ തല ഉദ്ഘാടനം ശ്രീരാമകൃഷ്ണാശ്രമത്തിൽ ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ്‌ എസ്. സലികുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ. അശോകൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഡി. കാശിനാഥൻ നന്ദിയും പറഞ്ഞു.

യോഗം ഡയറക്ടർമാരായ എം.കെ. ശ്രീനിവാസൻ, ഡി. ധർമ്മരാജൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, എസ്. ജയറാം, അയ്യപ്പൻ കൈപ്പള്ളിൽ, അഡ്വ. യു. ചന്ദ്രബാബു, പി.എൻ. അനിൽകുമാർ, ബി. രഘുനാഥ്, ജെ. ബിജുകുമാർ, യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ എൻ. ചിത്രാംഗതൻ, കെ. ബിനു കരുണാകരൻ എന്നിവർ സംസാരിച്ചു.

രജതജൂബിലി ആഘോഷം, ജൂൺ 1ന് ചേപ്പാട് യൂണിയന്റെ 15-ാമത് സ്ഥാപകദിനം എന്നിവയുടെ ഭാഗമായി 2021- 22 വർഷം സംഘടനാവർഷമായി ചേപ്പാട് യൂണിയൻ ആഘോഷിക്കും. ഇതോടനുബന്ധിച്ച് ഭവന നിർമ്മാണ പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹനം, മെഗാമെഡിക്കൽ ക്യാമ്പ്, കാർഷിക വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശുചിത്വ പരിപാലനം, ആദ്ധ്യാത്മിക പരിപാടികൾ, സെമിനാറുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾക്കാണ് യൂണിയൻ കൗൺസിൽ രൂപം നൽകിയിട്ടുള്ളത്.