a

മാവേലിക്കര: വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ 25 വർഷമായി എസ്.എൻ.ഡി.പി യോഗം സംഘടനാ, വിദ്യാഭ്യാസ, സാമ്പത്തിക, സ്വാശ്രയ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ പ്രശംസനീയവും അദ്ദേഹത്തിന്റെ നേതൃപാടവം അനുകരണീയമാണെന്നും കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലിയുടെ ഭാഗമായി മാവേലിക്കര ടി.കെ.മാധവൻ സ്മാരക എസ്.എൻ.ഡി.പി യോഗം യൂണിയനിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷനായി. മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി. ശ്രീകുമാർ, യൂണിയൻ ഭാരവാഹികളായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, വിനു ധർമ്മരാജൻ, എൽ. അമ്പിളി, സുനി ബിജു, നവീൻ. വി.നാഥ്, ഡി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. രാജൻ മഞ്ചേരി, ഡോ. എം.എം. ബഷീർ, വിനോദ് ശ്രീധർ എന്നിവർ ക്ലാസ് നയിച്ചു.