a

മാവേലിക്കര: ജില്ലാ വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ അണ്ടർ 19 ആൺ, പെൺ, മിക്സഡ് വിഭാഗങ്ങളുടെ ജില്ലാതല ചാമ്പ്യൻഷിപ്പ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് ഉദ്‌ഘാടനം ചെയ്തു. വടംവലി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോൺ.കെ. മാത്യു അദ്ധ്യക്ഷനായി. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കായിക താരങ്ങൾക്കും പരിശീലകർക്കും അനുമോദനവും ആദരവും നൽകി. കാക്കനാട് ജേക്കബ് ജോർജ് ടഗ് ഓഫ് വാർ അക്കാഡമിയുടെ ഉദ്ഘാടനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ കൊപ്പാറേത്ത് നിർവഹിച്ചു. ജില്ലാ വടംവലി അസോസിയേഷൻ സെക്രട്ടറി എസ്.കെ.സുരേഷ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സെർവർ രഞ്ജു സ്കറിയ, ജില്ലാ ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി നിഷാന്ത് എസ്.നായർ, ജില്ലാ വടംവലി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു പൊന്നച്ചൻ, സ്റ്റേറ്റ് ബോക്സിംഗ് അസോസിയേഷൻ റഫറി ഗോപീകൃഷ്ണൻ, ജില്ലാ വടംവലി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ആർ.അരുൺകുമാർ എന്നിവർ സംസാരിച്ചു.
ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജേക്കബ് ജോർജ് ടഗ് ഓഫ് വാർ അക്കാഡമിയും രണ്ടാം സ്ഥാനം വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളും മൂന്നാം സ്ഥാനം കായംകുളം എൻ.ആർ.പി.എം എച്ച്.എസ്.എസും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജേക്കബ് ജോർജ് ടഗ് ഓഫ് വാർ അക്കാഡമിയും രണ്ടാം സ്ഥാനം ഹരിപ്പാട് ജി.ജി.എച്ച്.എസ്.എസും കരസ്ഥമാക്കി. മിക്സഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ജേക്കബ് ജോർജ് ടഗ് ഓഫ് വാർ അക്കാഡമിയും രണ്ടാം സ്ഥാനം കരുവാറ്റ ആശ്രയ ക്ലബും കരസ്ഥമാക്കി.