കുട്ടനാട്: ആഴമേറിയ ചെറുകരയാറ്റിൽ മുങ്ങിത്താണ മൂന്ന് ജീവനുകൾ സാഹസികമായി രക്ഷിച്ച ചെറുകര എസ്.എൻ.ഡി.പി യു.പി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായ അതുൽ ബിനീഷിനെ യൂത്ത് കോൺഗ്രസ് നീലമ്പേരൂ‌ർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സഹോദരൻ അമൽ, ബന്ധുവായ സനലക്ഷ്മി, മാതാവ് സുചിത്ര എന്നിവരുടെ ജീവനാണ് രക്ഷപ്പെടുത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡെന്നീഷ് ഡാനിയൽ അദ്ധ്യക്ഷനായി. ശശികുമാർ, സുരേഷ് കുമാർ, ജനറ്റ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.