
ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗത്തെ ചടുലമായി നയിക്കാൻ ഭാഗ്യം ലഭിച്ച ചരിത്ര പുരുഷനാണ് വെള്ളാപ്പള്ളി നടേശനെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ചെങ്ങന്നൂർ യൂണിയൻ തല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തെ സമസ്ത മേഖലയിലും പുരോഗതിയിലേക്ക് നയിച്ച വെള്ളാപ്പള്ളിക്കെതിരെ ആക്ഷേപമുന്നയിക്കുന്നവർ സമുദായത്തിൽ ഒരു സ്ഥാനവുമില്ലാത്തവരാണ്. അദ്ദേഹം നേതാവ് മാത്രമല്ല, ജേതാവുകൂടിയാമെന്നും എം.പി. പറഞ്ഞു. യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം അദ്ധ്യക്ഷനായി. യൂണിയൻ അഡ്. കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, എസ്. ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, സുരേഷ് മംഗലത്തിൽ, വനിതാസംഘം യൂണിയൻ കോ ഓഡിനേറ്റർ ശ്രീകല സന്തോഷ്, പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീന അനിൽ, ട്രഷറർ സുഷമ രാജേന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി, ധർമ്മസേനാ യൂണിയൻ കോ ഓഡിനേറ്റർ വിജിൻ രാജ്, വൈദിക സമിതി യൂണിയൻ ചെയർമാൻ സൈജു.പി. സോമൻ, കൺവീനർ ജയദേവൻ എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്. കമ്മിറ്റി അംഗങ്ങളായ കെ.ആർ. മോഹനൻ സ്വാഗതവും ബി. ജയപ്രകാശ് തൊട്ടാവാടി നന്ദിയും പറഞ്ഞു.