morcha
കൈനകരി കൃഷിഭവൻ ഉപരോധം കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ഏം ആർ സജീവ് ഉദ്ഘാടനം ചെയ്തു.

കൈനകരി: കൃഷിനാശം സംഭവിച്ച കർഷകർക്ക് ഏക്കറിന് നാൽപതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷക മോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൈനകരി കൃഷിഭവൻ ഉപരോധം കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. കാർഷിക പ്രതിസന്ധി പരിഹരിക്കാൻ കുട്ടനാട് എം.എൽ.എ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ്. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. കെ.കെ. റോയിമോൻ, പി.ആർ. മനോജ്, സി.എൽ. ലെജുമോൻ, ജയകുമാർ, പത്രോസ്, ഉത്തമൻ പടാച്ചുതറ, മാത്യൂസ് തെക്കേറമ്പൻ തുടങ്ങിയവർ സംസാരിച്ചു.