
മാന്നാർ: വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തെ അതിജീവിച്ച് പുതിയ കാലത്തിനനുസരിച്ച് എസ്.എൻ.ഡി.പി യോഗത്തെ ആധുനികവത്കരിക്കുകയും പ്രവർത്തന മേഖല വിപുലീകരിക്കുകയും ചെയ്ത മഹാവ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശനെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജതജൂബിലി മാന്നാർ യൂണിയൻതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ അദ്ധ്യക്ഷനായി. കൺവീനർ ജയലാൽ എസ്.പടീത്തറ സ്വാഗതം പറഞ്ഞു. ഗുരു കാരുണ്യ പദ്ധതി-ചികിത്സാ സഹായ വിതരണവും എം.എൽ.എ നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഹരിലാൽ ഉളുന്തി, ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, വനിതാ സംഘം ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ സുജാത നുന്നു പ്രകാശ്, വനിതാ സംഘം ട്രഷറർ ഗീത മോഹൻ, പെൻഷണേഴ്സ് ഫാറം ചെയർമാൻ സതീശൻ മൂന്നേത്ത്, കൺവീനർ സുകു കാരാഞ്ചേരിൽ, യൂത്ത്മൂവ്മെന്റ് ചെയർമാൻ സന്തോഷ് കുമാർ, കൺവീനർ അനുകുമാർ, സൈബർ സേന ജില്ലാ വൈസ് പ്രസിഡന്റ് അരുൺകുമാർ, കുമാരിസംഘം ചെയർപേഴ്സൺ ദേവിക സൂരജ്, കൺവീനർ ഗോപിക എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഹരി പാലമൂട്ടിൽ നന്ദി പറഞ്ഞു. ഡോക്യുമെന്ററി പ്രദർശനവും രജതജൂബിലി ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും നടന്നു.