praveen

ചാരുംമൂട്: താമരക്കുളം പച്ചക്കാട് ജംഗ്ഷന് സമീപം വിദ്യാർത്ഥിനിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ലക്ഷംവീട് കോളനി കൊടുവരയ്യത്ത് തെക്കതിൽ പ്രവീണിനെയാണ് (27) നൂറനാട് സി.ഐ സി.ആർ. ജഗദീഷും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയായിരുന്നു സംഭവം.

ബൈക്കിലെത്തിയ യുവാവ് ബൈക്കിൽ നിന്ന് ഇറങ്ങി മാല പൊട്ടിച്ചെങ്കിലും പെൺകുട്ടിയുടെ മുടിയിൽ കുരുങ്ങിയതിനാൽ മാല കൊണ്ടുപോകാനായില്ല. ആളുകൾ ഓടിയെത്തിയപ്പോഴേക്കും ബൈക്കെടുത്ത് രക്ഷപ്പെട്ടു. ഹെൽമെറ്റും മാസ്കുമില്ലാതിരുന്നതിനാൽ ഇയാളെ പലരും തിരിച്ചറിഞ്ഞിരുന്നു.