sndp

മാന്നാർ: ധന്യസാരഥ്യ രജത ജൂബിലി ആഘോഷിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖ ആദരവ് അർപ്പിച്ചു. ശാഖാ ഹാളിൽ നടന്ന ചടങ്ങ് ശാഖാ പ്രസിഡന്റ്‌ എം. ഉത്തമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ വി. പ്രദീപ്‌കുമാർ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ സ്വാഗതം ആശംസിച്ചു. ശാഖായോഗത്തിലെ മുഴുവൻ വീടുകളിലേക്കും സൗജന്യമായി നൽകുന്ന ശിവഗിരി കലണ്ടറിന്റെ വിതരണ ഉദ്ഘാടനം ശാഖാ പ്രസിഡന്റ്‌ നിർവഹിച്ചു. ടി.എൻ. വിശ്വനാഥൻ, വി. വിവേകാനന്ദൻ, കെ. ശിവരാമൻ, കെ. വാസുദേവൻ, ഡി. ഗംഗാധരൻ, അശോക് കുമാർ എന്നിവർ സംസാരിച്ചു.