
ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലയിൽ കാൽനൂറ്റാണ്ട് തികച്ച വെള്ളാപ്പള്ളി നടേശന് ആദരവുമായി ചാരുംമൂട് യൂണിയൻ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ നടത്തും. ചുനക്കര 322-ാം നമ്പർ ശാഖയിൽ നടന്ന യോഗം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് അദ്ധ്യക്ഷനായി. വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രബോസ്, എസ്.എസ്. അഭിലാഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. യൂണിയൻ കൺവീനർ ബി. സത്യപാൽ സ്വാഗതവും ചുനക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ചേർത്തലയിൽ നടന്ന രജിത ജൂബിലി ആഘോഷം തത്സമയം സംപ്രേഷണം ചെയ്തു.