 
രാമങ്കരി: അഖില കേരള വിശ്വകർമ്മ മഹാസഭ കുട്ടനാട് താലൂക്ക് യൂണിയൻ വാർഷിക സമ്മേളനവും മഹിളാ യുവജന ട്രേഡ് യൂണിയൻ തിരഞ്ഞെടുപ്പും ഇശ്രം മെഗാ ക്യാമ്പും രാമങ്കരി മിൽമാ ഹാളിൽ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി.എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ. ഗോപകുമാർ അദ്ധ്യക്ഷനായി.
ഇശ്രം പദ്ധതിയുടെ താലൂക്ക് തല മെഗാ ക്യാമ്പയിൻ കേരള ട്രഡീഷണൽ ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന ജന. സെക്രട്ടറി ജി. സത്യൻ, ഡയറക്ടർ ബോർഡ് അംഗം വി.എൻ. ദിലീപ് കുമാറിന് ഇശ്രം രജിസ്ടേഷൻ കാർഡ് നൽകി ഉദ്ഘാടനം ചെയ്തു. കുട്ടനാട്ടിലെ മുഴുവൻ വിശ്വകർമ്മജരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് ജനുവരിയിൽ ശാഖാ ശാക്തീകരണത്തിന് തുടക്കം കുറിക്കാനും കുടുംബ സർവേയിലൂടെ വിശ്വകർമ്മജരുടെ പ്രശ്നങ്ങൾ പഠിക്കാനും സമ്മേളനം തീരുമാനിച്ചു.
സഭാ സംസ്ഥാന സെക്രട്ടറി കെ. ശശീന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം പി.ആർ. ദേവരാജൻ, യൂണിയൻ സെക്രട്ടറി വി.പി. നാരായണൻ കുട്ടി, കേരള വിശ്വകർമ്മ മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ ശശിധരൻ, ട്രേഡ് യൂണിയൻ ജില്ലാ സെക്രട്ടറി എം. രാജേഷ് ബാബു, നേതാക്കളായ ഡി. ഗോപാലകൃഷ്ണൻ, വി.എൽ. മനോജ്, കെ.ജി. ശശിധരൻ, കെ. ഓമനക്കുട്ടൻ, എം.ഡി. വേണുഗോപാൽ, എ.പി. സുരേഷ്, വിമല ഓമനക്കുട്ടൻ, പ്രശോഭ വേണു, രശ്മി സന്തോഷ്, ലൈല രമേശ് എന്നിവർ സംസാരിച്ചു.