തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ തിരുവോണ ഉത്സവം നാളെ നടക്കും. തിരുവോണ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ഉത്സവമാണിത്. രാവിലെ 6 ന് ഭാഗവത പാരായണം, 8.45ന് ഗരുഡവാഹനപ്പുറത്ത് എഴുന്നള്ളത്ത്.10ന് കളഭാഭിഷേകം, വൈകിട്ട് 6.45 ന് കേളി. മദ്ദള വിദ്വാൻ കലാമണ്ഡലം ശങ്കര വാര്യർ, അരുൺ ദേവ് വാര്യർ, കഥകളി ചെണ്ട കലാകാരന്മാരായ കലാമണ്ഡലം കൃഷ്ണദാസ്, ആയാംകുടി ഉണ്ണിക്കൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 8 ന് ഭഗവതിസേവ, പാട്ടും ഗുരുതിയും. 9 ന് ഗരുഡവാഹനപ്പുറത്ത് എഴുന്നള്ളത്തിന് എരമല്ലൂർ മനോജ് ശശിയുടെ നാദസ്വരവും തുറവൂർ ശിവരാമന്റെ പ്രമാണത്തിലുള്ള ചെണ്ടമേളവും അകമ്പടി തീർക്കും.