ആലപ്പുഴ: കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് കർഷക യൂണിയൻ ജില്ലാ കമ്മിറ്റി ഇന്ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന മാർച്ച് മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസി‌‌ഡന്റ് അഡ്വ. ജേക്കബ് എബ്രഹാം അദ്ധ്യക്ഷനാകും. സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കും.