ആലപ്പുഴ: കേരളാ കോൺഗ്രസ് (എം) സംസ്‌കാരവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സംസ്‌കാരവേദി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷനായി. ജോമോൻ കണ്ണാട്ട്മഠം, കാവ്യദാസ് ചേർത്തല, നസീർ സലാം, പുന്നപ്ര അപ്പച്ചൻ, നിസാം വലിയകുളം എന്നിവർ സംസാരിച്ചു.