ആലപ്പുഴ: ആലപ്പുഴയുടെ ആഘോഷമായ മുല്ലയ്ക്കൽ ചിറപ്പ് ആർഭാടമായി നടത്തണോയെന്ന കാര്യത്തിൽ അന്തിമതീരുമാനമായില്ല. എങ്കിലും, സീറോ ജംഗ്ഷൻ മുതൽ കിടങ്ങാംപറമ്പ് വരെ വഴിയോരങ്ങൾ കച്ചവടക്കാർ കൈയടക്കി തുടങ്ങി. പൊരിക്കടകളും കരിമ്പ് കച്ചവടക്കാരും വ്യാപാരം ആരംഭിച്ചു.
ഇത്തവണ നഗരസഭയ്ക്കാണ് കടകൾ ലേലം ചെയ്യുന്നതിനുള്ള അനുവാദം. നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് വഴിയോരകച്ചടമാണ് ചിറപ്പിന്റെ പ്രധാന ആകർഷണം. മുല്ലയ്ക്കൽ ചിറപ്പ് നഗരത്തിലെ വാണിജ്യോത്സവം കൂടെയാണ്. മുൻ വർഷങ്ങളിൽ ചിറപ്പ് മഹോത്സവത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെയുള്ള നൂറോളം സ്റ്രാളുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു.