ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള പ്രതിമാസ ചതയദിന പ്രാർത്ഥന 10 ന് ഗുരുദേവക്ഷേത്ര സന്നിധിയിൽ നടക്കും. രാവിലെ 8 ന് ഗുരുപുഷ്പാഞ്ജലി. 9 ന് ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പതാക ഉയർത്തും.9.15 മുതൽ പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും 11 ന് ഗുരുദേവപൂജയും നടക്കും. തുടർന്ന് ബേബിപാപ്പാളിയുടെ നേതൃത്വത്തിൽ വിശേഷാൽ ദിവ്യനാമാർച്ചന.