തുറവൂർ: പെൻഷൻ കുടിശിക നൽകുന്നത് അനന്തമായി നീട്ടി വച്ച സർക്കാർ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധ സമരത്തിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനമാചരിച്ചു. കുത്തിയതോട് സബ്ട്രഷറിക്കു മുന്നിൽ നടത്തിയ ധർണ കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം പി.മേഘനാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. എൻ. ദയാനന്ദൻ, ടി.പി.മോഹനൻ, കെ.ആർ.വിജയകുമാർ, കെ.ജെ. ടൈറ്റസ്,ലിഷീന കാർത്തികേയൻ, ജയിംസ്, ബി.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.