
അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു.പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ അയ്യൻ കോയിക്കലിന് സമീപം പുത്തൻ പറമ്പിൽ അനിയുടെ ഭാര്യ യമുന (46)യാണ് മരിച്ചത്.ശനിയാഴ്ച വൈകിട്ടാണ് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റത്.തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന യമുന തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ മരിച്ചു. മക്കൾ: അനന്തു, അനശ്വര .മരുമകൻ: കണ്ണൻ.