ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ .യൂണിയനിൽ 2801ാം നമ്പർ പെരിങ്ങാല നോർത്ത് ശാഖാ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പെരിങ്ങാല ശ്രീനാരായണ കൺവൻഷൻ 10 മുതൽ 12 വരെ നടക്കും. 10ന് ഉച്ചയ്ക്ക് 12ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിക്കും. ശാഖാവക പ്രാർത്ഥനാ ഹാളിനോട് ചേർന്ന് തയ്യാറാക്കിയ കൺവൻഷൻ നഗറിൽ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അഡ്.കമ്മറ്റി അംഗങ്ങളായ അനിൽ അമ്പാടി, കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, എസ്.ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, സുരേഷ് വല്ലന എന്നിവർ സംസാരിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ പ്രസിഡന്റ് അരുൺ തമ്പി നന്ദിയും പറയും.
10ന് വൈകിട്ട് 6.30 ന് ഡോ.ധന്വന്തരൻ വൈദ്യൻ ഇടുക്കി, 11വൈകിട്ട് 6.30 ന് ഡോ.എം.എം.ബഷീർ, 12ന് വൈകിട്ട് 6.30 ന് ബിജു പുളിക്കലേടത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
കണവൻഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് ശാഖാവക ഗുരുമന്ദിരത്തിൽ 10ന് ചതയംനാളിൽ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗുരുപൂജ, ശാരദപുഷ്പാഞ്ജലി, മഹാവിശ്വശാന്തിഹവനം എന്നിവ നടക്കും. വിശേഷാൽ പൂജകൾ വൈദിക സമിതി ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുമെന്ന് ശാഖ സെക്രട്ടറി സുധാ വിജയൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുധീഷ് വി.എസ്. എന്നിവർ അറിയിച്ചു.