 
അമ്പലപ്പുഴ: പുനർ നിർമ്മിക്കാനായി പൊളിച്ചിട്ട റോഡിന്റെ നിർമ്മാണം എങ്ങുമെത്താത്തതിനാൽ നാട്ടുകാർ ദുരിതത്തിൽ.ദേശീയ പാതയിൽ പുന്നപ്ര പൊലീസ് സ്റ്റേഷൻ ഭാഗത്ത് നിന്ന് കിഴക്കോട്ടുള്ള റോഡാണ് മാസങ്ങളായി പൊളിച്ചിട്ടിട്ടുള്ളത്. പൊളിച്ച ഭാഗത്ത് മെറ്റൽ നിരത്തിയതല്ലാതെ ടാറിംഗ് നടത്തിയില്ല. ഇവിടെ മെറ്റലിൽ കയറി ഇരുചക്ര വാഹനങ്ങൾ തെന്നിമറിയുന്നത് നിത്യസംഭവമായി. മഴ പെയ്തതോടെ റോഡിൽ ചെളിനിറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ കാരണം ഈ ഭാഗത്തേക്ക് ഓട്ടോറിക്ഷക്കാരും ഓട്ടം വിളിച്ചാൽ വരാറില്ല. റോഡിന്റെ വശങ്ങളിൽ കാനനിർമാണം ആരംഭിച്ചെങ്കിലും അതും പാതി വഴിയിൽ നിലച്ച മട്ടാണ്.