photo

ആ​ല​പ്പു​ഴ​:​ ​വൃ​ശ്ചി​ക​ ​വേ​ലി​യേ​റ്റ​ത്തി​ൽ​ ​തോ​ട്ട​പ്പ​ള്ളി​ ​സ്പി​ൽ​വേ​യി​ലൂ​ടെ​ ​ഉ​പ്പു​വെ​ള്ളം​ ​ക​യ​റി​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​വ​ള​ർ​ത്തുമ​ത്സ്യ​ങ്ങ​ൾ​ ​ച​ത്തു.​ ​തോ​ട്ട​പ്പ​ള്ളി​ ​കൊ​ട്ടാ​രം​ ​തോ​പ്പി​ൽ​ ​മ​ധു​സൂ​ദ​ന​ന്റെ​ ​ മകൻ മോഹൻ ദാസിന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ഒ​രേ​ക്ക​ർ​ ​സ്ഥ​ല​ത്ത് ​വ​ള​ർ​ത്തി​യ​ ​ഒ​രു​മാ​സം​ ​മു​ത​ൽ​ ​പ​ത്ത് ​മാ​സം​ ​വ​രെ​ ​പ്രാ​യ​മു​ള്ള​ ​തി​ലോ​പ്പി​യ​ ​ഇ​ന​ത്തി​ലു​ള്ള​ 20,000​ ​ഓ​ളം​ ​മ​ത്സ്യ​ങ്ങ​ളാ​ണ് ​ച​ത്ത​ത്.​ ​തോ​ട് ​പു​ന​രു​ദ്ധ​രി​ച്ച​തു​ൾ​പ്പെ​ടെ​ ​മൂ​ന്ന് ​ല​ക്ഷ​ത്തി​ല​ധി​കം​ ​രൂ​പ​ ​ചെ​ല​വാ​യി​രു​ന്നു. തോ​ട്ട​പ്പ​ള്ളി​ ​സ്പി​ൽ​വേ​യി​ലെ​ ​ഷ​ട്ട​റു​ക​ൾ​ ​വേ​ലി​യേ​റ്റ​ ​സ​മ​യ​ത്ത് ​താ​ഴ്ത്താ​ത്ത​തി​നാ​ൽ​ ​ക​ട​ലി​ൽ​ ​നി​ന്ന് ​ഉ​പ്പു​വെ​ള്ളം​ ​ലീ​ഡിം​ഗ് ​ചാ​ന​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​തോ​ടു​ക​ളി​ൽ​ ​ഇ​ര​ച്ചു​ക​യ​റും.​ ​ഇ​ങ്ങ​നെ​ ​മ​ത്സ്യം​ ​വ​ള​ർ​ത്തി​യി​രു​ന്ന​ ​തോ​ടി​ന് ​നാ​ലു​വ​ശ​വും​ ​നി​ർ​മ്മി​ച്ച​ ​ബ​ണ്ട് ​ക​വി​ഞ്ഞാ​ണ് ​ഉ​പ്പു​വെ​ള്ളം​ ​ക​യ​റി​യ​ത്.