 
മാന്നാർ: സാമൂഹികാരോഗ്യ കേന്ദ്രത്തിനു പടിഞ്ഞാറു ഭാഗത്ത് ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. മാന്നാർ പതിനേഴാം വാർഡിൽ കണ്ടത്തിൽ വീട്ടിൽ മധുവിന്റെ പശുവാണ് തൊട്ടടുത്ത പുരയിടത്തിൽ പുല്ല് തിന്നുന്നതിനിടെ കിണറ്റിൽ വീണത്. ശബ്ദം കേട്ട് വന്ന സമീപവാസികൾക്ക് പശുവിനെ രക്ഷപെടുത്താൻ കഴിയാതെ വന്നു. സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗിയുമായി വന്ന ടാക്സി ഡ്രൈവർ ബിനു ഉടൻ തന്നെ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് മാവേലിക്കര അഗ്നിരക്ഷാനിലയത്തിൽ നിന്നെത്തിയ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ സുരക്ഷിതമായി പശുവിനെ കരയ്ക്കെത്തിക്കുകയായിരുന്നു.