 
ഹരിപ്പാട്: വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ഹരിപ്പാട് മണ്ഡലത്തിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. ഹരിപ്പാട് മുൻസിപ്പൽ ചെയർമാൻ കെ.എം. രാജു ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലർ വൃന്ദ, സപ്ലൈകോ ഡിപ്പോ മാനേജർ എം.ആർ. മനോജ് കുമാർ, കെ. കാർത്തികേയൻ എന്നിവർ പങ്കെടുത്തു.