ഹരിപ്പാട്: സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും 2021 ആഗസ്റ്റിലും നവംബറിലും നൽകേണ്ടിയിരുന്ന പെൻഷൻ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശികകൾ 2023, 2024 വർഷങ്ങളിലേക്ക് സർക്കാർ മാറ്റിവച്ചതിലും സർക്കാരിന്റെ പെൻഷൻ കാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന ജില്ലാ കമ്മി​റ്റികളുടെ ആഹ്വാന പ്രകാരം കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി ഡിസംബർ 6 കരിദിനമായി ആചരിച്ചു. ഇതി​ന്റെ ഭാഗമായി​ നടത്തി​യ പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി ബി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പ്രകാശൻ, ജില്ലാജോയിന്റ് സെക്രട്ടറി തൃക്കുന്നപ്പുഴ പ്രസന്നൻ, ട്രഷറർ എ.കെ. വർഗീസ്, സൈനുദീൻകുഞ്ഞ്, ദിലീപ്കുമാർ.സി, ശശികുമാർ.എസ്, ചന്ദ്രൻ.ബി, പുലോമജ, ലക്ഷ്മീദേവി എന്നിവർ നേതൃത്വം നൽകി.