
കായംകുളം: കഥകളി ചെണ്ടവാദ്യകുലപതി കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ വർഷത്തെ കലാസാഗർ പുരസ്കാരത്തിന് പ്രശസ്ത ചെണ്ടവാദ്യ കലാകാരനും ആലപ്പുഴ എസ്.ഡി കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി അർഹനായി. തൃശൂർ കുന്നംകുളത്ത് നടന്ന ചടങ്ങിൽ മട്ടന്നൂർ ശങ്കരൻകുട്ടി പുരസ്കാരം സമ്മാനിച്ചു.