
ആലപ്പുഴ: മിഷൻ ബെറ്റർ ടുമാറോ നന്മയുടെ പിന്തുണയോടെ ആലപ്പുഴയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നടപ്പാക്കുന്ന നന്മക്കതിർ നെൽകൃഷി ഇക്കുറിയും വിജയമായി. പണ്ടാരക്കുളം പാടശേഖരത്തിൽ പാട്ടത്തിനെടുത്ത 22 ഏക്കർ സ്ഥലത്താണ് വിത്തിറക്കിയത്. നവീന കൃഷിരീതികളായ ഡ്രം സീഡിംഗ്, ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ചായിരുന്നു കൃഷി.
വിളവെടുപ്പ് ഉദ്ഘാടനം സോഷ്യൽ പൊലീസിംഗ് ഡയറക്ടർ ഐ.ജി പി. വിജയൻ നിർവഹിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് നെൽകൃഷിയിറക്കാനും പച്ചക്കറി, മത്സ്യകൃഷി എന്നിവയ്ക്കും സ്റ്റുഡന്റ് പൊലീസ് പദ്ധതി തയ്യാറാക്കുന്നതായി അദ്ദേഹം പറഞ്ഞു. എസ്.പി.സി നന്മക്കതിർ കോ ഓർഡിനേറ്റർ ഡിവെ.എസ്.പി രമേശ് കുമാർ, എം.ബി.ടി നന്മ ആലപ്പുഴ പ്രസിഡന്റ് തോമസ് ജോസഫ്, സെക്രട്ടറി ജോൺ ജോസഫ്, പ്രൊഫ. രാമാനന്ദ്, പഞ്ചായത്തംഗം ലോനപ്പൻ, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ പ്രസിഡന്റ് രാജീവ് മേനോൻ, സെക്രട്ടറി ഇ.പി. വർഗീസ്, പ്രോജക്ട് കോ ഓർഡിനേറ്റർ സുനിൽ പോൾ, നന്മക്കതിർ ജില്ലാ കോ ഓർഡിനേറ്റർ മുരളി മനോജ്, എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ എ.എം. അസ്ലം, കെ.വി. ജയചന്ദ്രൻ, ഗിരീഷ് കുമാർ, ടോം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു