
കുട്ടനാട് : എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ വെളളാപ്പള്ളി നടേശൻ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കർമ്മപരിപാടികളുടെ ഉദ്ഘാടനം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ നിർവഹിച്ചു യൂണിയൻ പ്രാത്ഥനാഹാളിൽ നടന്ന പരിപാടിയിൽ കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം എം.പി.പ്രമോദ് സ്വാഗതം പറഞ്ഞു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എ.കെ.ഗോപിദാസ്, അഡ്വ. എസ്.അജേഷ് കുമാർ. കെ.കെ.പൊന്നപ്പൻ, ടി.എസ്. പ്രദീപ് കുമാർ, പി.ബി.ദിലീപ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബീഷ്, സെക്രട്ടറി പി.ആർ.രതീഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, സെക്രട്ടറി സജിനിമോഹൻ എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ്, വൈദികയോഗം യൂണിയൻ ചെയർമാൻ കമലാസനൻ ശാന്തി, സൈബർസേന യൂണിയൻ കൺവീനർ എസ് ശരത് തുടങ്ങിയവർ പങ്കെടുത്തു.