മാവേലിക്കര: 202021 അദ്ധ്യയന വർഷത്തിൽ ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, കേരളാ സിലബസുകളിൽ 10ാം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ അംഗങ്ങളുടെ മക്കൾക്ക് ചെന്നിത്തല തൃപ്പെരുന്തുറ സഹകരണ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന സഹകരണ പുരസ്‌ക്കാരം ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മൊബൈൽ നമ്പരുകൾ, രക്ഷിതാവിന്റെ ബാങ്ക് മെമ്പർഷിപ്പ് നമ്പർ എന്നിവ സഹിതം അപേക്ഷ ബാങ്ക് ഹെഡ് ഓഫീസിൽ എത്തിക്കണമെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു. ഫോൺ: 9847640802.