ഹരിപ്പാട്: താലൂക്ക് ആശുപത്രിയിൽ ഖരമാലിന്യ സംസ്കരണ പ്ലാന്റ് രമേശ്‌ ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ.എം. രാജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥിരം അദ്ധ്യക്ഷന്മാരായ ശ്രീജാകുമാരി, ശ്രീവിവേക്, എസ്. കൃഷ്ണകുമാർ, മഞ്ജുഷാജി, വിനു ആർ. നാഥ്, സുറുമിമോൾ, കൗൺസിലർമാർ, ഡോ. ദീപക് നായർ, എച്ച്.എം.സി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.