ഹരിപ്പാട്: സി.പി.എം ഹരിപ്പാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി കരുവാറ്റാ എസ്.ബി ഓഡിറ്റോറിയത്തിൽ നടന്ന കർഷ സംഗമം അഖിലേന്ത്യ കിസാൻസഭ ജോയിന്റ് സെക്രട്ടറി ഡോ ബിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി, കിസാൻ സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ജോയിക്കുട്ടി ജോസ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം സത്യപാലൻ, ജില്ലകമ്മിറ്റി അംഗം ടി കെ ദേവ കുമാർ സിപിഐഎം ഏരിയ സെക്രട്ടറി എൻ സോമൻ, കരുവാറ്റ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് സുരേഷ്, അഡ്വ എം എം അനസ് അലി എന്നിവർ സംസാരിച്ചു. സെമിനാർ സംഘാടക സമിതി കൺവീനർ എം തങ്കച്ചൻ സ്വാഗതവും സി.പി.എം കരുവാറ്റ വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്വാഗതവും പി. ടി മധു നന്ദിയും പറഞ്ഞു.